Connect with us

National

കള്ളപ്പണക്കേസ്; അല്‍ ഫലാഹ് യുണിവേഴ്‌സിറ്റി ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു

ഡല്‍ഹിയിലെ 19 സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റി വളപ്പുകളിലും നടത്തിയ റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി  | റെയ്ഡിന് പിറകെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ചില ഡോക്ടര്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ട്രസ്റ്റ് വക കോടിക്കണക്കിന് രൂപ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹിയിലെ 19 സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റി വളപ്പുകളിലും നടത്തിയ റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തു

Latest