Connect with us

Uae

പി എം ഫൗണ്ടേഷന്‍ പ്രഥമ പീര്‍ മുഹമ്മദ് മെമ്മോറിയല്‍ അവാര്‍ഡ് ഫൈസല്‍ എളേറ്റിലിന്

50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

Published

|

Last Updated

അബുദാബി |  മാപ്പിളപ്പാട്ട് കലയെ പ്രോത്സാഹിപ്പിക്കുന്നതിനും, മാപ്പിളപ്പാട്ട് രംഗത്തെ കലാകാരന്മാരെ ആദരിക്കുന്നതിന് വേണ്ടിയും രൂപീകൃതമായ പീര്‍ മുഹമ്മദ് ഫൗണ്ടേഷന്‍ അബുദാബി, ‘റാഫി നൈറ്റ്’ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ മുഹമ്മദ് അസ്ലം നയിച്ച ‘റാഫി നൈറ്റ്’ ഗാന വിരുന്ന് അബുദാബി പ്രവാസികള്‍ക്ക് ആസ്വാദനമേകി.

പി എം ഫൗണ്ടേഷന്‍ മാപ്പിളപ്പാട്ട് രംഗത്ത് വിലപ്പെട്ട സംഭാവന അര്‍പ്പിച്ചവര്‍ക്കുള്ള പ്രഥമ ‘പീര്‍ മുഹമ്മദ് സ്മാരക’ അവാര്‍ഡിന് പ്രശസ്ത മാപ്പിള പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ അര്‍ഹനായി. 50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് അറബി ഭാഷ ചെലുത്തിയ സ്വാധീനം വിഷയമാക്കി അദ്ദേഹം നടത്തിയ ഗവേഷണവും, മാപ്പിളപ്പാട്ട് രംഗത്ത് കേരളത്തിന്റെ പാരമ്പര്യ വാദ്യോപകരണങ്ങള്‍ സംയോജിപ്പിച്ചു കൊണ്ട് അദ്ദേഹം രൂപീകരിച്ച തനത് ശൈലിയും, ഈ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയും ഒക്കെ പരിഗണിച്ചായിരുന്നു അവാര്‍ഡിന് തിരഞ്ഞെടുത്തത്. സിനിമ-ടെലിവിഷന്‍ ഷോ മേഖലകളിലും അദ്ദേഹം അര്‍പ്പിച്ച ശ്രദ്ധേയമായ സംഭാവനകള്‍ കൂടി ജൂറി അംഗങ്ങള്‍ കണക്കിലെടുത്തു.അടുത്ത മാസങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു

 

Latest