Connect with us

Kerala

2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നു മുഖ്യമന്ത്രി

എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സംസ്ഥാനത്തിന്റെ സര്‍വമേഖലയിലും വികസനം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച സംസ്ഥാനത്തിന്റെ സര്‍വമേഖലയിലും വികസനം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ സംസ്ഥാനം വികസന കാര്യത്തില്‍ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest