Kerala
തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം
മുന്‍ കരുതലിന്റെ ഭാഗമായി കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു
തിരുവനന്തപുരം | തിരുവനന്തപുരത്ത് കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ആര്യശാല കണ്ണേറ്റുമുക്കിന് സമീപം യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തീ പിന്നീട് മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നു. പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി . മുന്‍ കരുതലിന്റെ ഭാഗമായി കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളും നീക്കം ചെയ്തു.
---- facebook comment plugin here -----



