Kerala
കരൂര്‍ ദുരന്തം; വിജയ് മനപ്പൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ് ഐ ആര്‍
കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ് ഐആറിലുണ്ട്

ചെന്നൈ | ദുരന്തമുണ്ടായ കരൂര്‍ റാലിയില്‍ താരം വിജയ് മനപ്പൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ് ഐ ആറിലുള്ളത്. പോലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം.
കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ് ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡില്‍ സ്വീകരണം ഏറ്റുവാങ്ങിയെന്നും ടി വി കെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.
---- facebook comment plugin here -----