Ongoing News
ഇന്‍സ്റ്റഗ്രാമില്‍ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
മാല്‍വെയര്‍ ബൈറ്റ്‌സ് ആണ് വീഴ്ച പുറത്തുവിട്ടത്.
ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍ ,ഇ -മെയില്‍ അഡ്രസ് എന്നിവ അടക്കമാണ് ചോര്‍ന്നത്. മാല്‍വെയര്‍ ബൈറ്റ്‌സ് ആണ് വീഴ്ച പുറത്തുവിട്ടത്.
സുരക്ഷാ വീഴ്ച പുറത്തുവന്നതിന് പിന്നാലെ, നിരവധി ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം പാസ്വേഡ് റീസെറ്റ് ഇമെയിലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ വിശദമായ സാങ്കേതിക വിശദീകരണം നല്‍കിയിട്ടില്ല.
സൈബര്‍ ആക്രമണത്തില്‍ നിന്ന് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം പാസ്വേഡ് ഉടനടി മാറ്റുക, ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍, ഇമെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, ലോഗിന്‍ ആക്ടിവിറ്റി പരിശോധിക്കുക എന്നിവ പിന്തുടരാനാണ് വിദഗ്ദര്‍ നല്‍കുന്ന നിര്‍ദേശം.

