Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി
വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.
ആലപ്പുഴ| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി. എട്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയാണ് എസ്‌ഐടി വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.
വിശദമായ പരിശോധനയാണ് വീട്ടില്‍ നടത്തിയത്. കൂടാതെ പ്രാദേശിക തലത്തിലുള്ള ഒരു സ്വര്‍ണ്ണപ്പണിക്കാരനെ കൂടെ ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന. ചെങ്ങന്നൂര്‍ പോലീസിന്റെ അകമ്പടിയോടുകൂടിയായിരുന്നു എസ്ഐടി തന്ത്രിയുടെ വീട്ടിലെത്തിയത്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരെ വെള്ളിയാഴ്ചയാണ് എസ്‌ഐടി സംഘം അറസ്റ്റു ചെയ്തത്. തന്ത്രിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്



