Kerala
തിരുവനന്തപുരം ബൈപാസില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറെ പരിക്കുകളോടെ രക്ഷപ്പെടുത്തി
മുതലപ്പൊഴിയില്‍ കരിങ്കല്ല് ലോഡ് ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ലോറി.
തിരുവനന്തപുരം| കഴക്കൂട്ടം-കാരോട് ബൈപാസില്‍ നിന്നും 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം. ഡ്രൈവറെ പരിക്കുകളോടെ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി വിജിനാണ് (33) അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി സീറ്റ് മുറിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പുലര്‍ച്ച അഞ്ചോടെയായിരുന്നു അപകടം. മുതലപ്പൊഴിയില്‍ കരിങ്കല്ല് ലോഡ് ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ലോറി.
പുലര്‍ച്ചെയായതിനാല്‍ സര്‍വീസ് റോഡിലും ബൈപ്പാസിലും മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----


