Kerala
എ കെ ബാലനെ തള്ളി പറയില്ല; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാന്‍ ഒരു മടിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പടുത്തി
തിരുവനന്തപുരം| എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബാലനെ തള്ളി പറയില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമര്‍ശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമര്‍ശനമായി വ്യാഖ്യാനിക്കുന്നുവെന്നും രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാന്‍ ഒരു മടിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പടുത്തി. മാറാട് അങ്ങനെ ആരും മറക്കണ്ട. യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്. അത് എന്തിന് മറക്കണമെന്ന് അദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക് എതിരായ വിമര്‍ശനം എല്ലാ കാലത്തും സിപിഎം മുന്നോട്ടുവയ്ക്കുന്നതാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.



