Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടില്‍ എസ് ഐ ടി പരിശോധന

കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ആലപ്പുഴ  | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നു. ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലാണ് എസ് ഐ ടിയുടെ പത്തംഗ സംഘം പരിശോധന നടത്തുന്നത്. കണ്ഠരര് രാജീവരരുടെ വീടായ താഴമണ്‍ മഠത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പരിശോധനക്കായി എസ്ഐടി സംഘം എത്തിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ട്

 

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരെ വെള്ളിയാഴ്ചയാണ് എസ്ഐടി സംഘം അറസ്റ്റു ചെയ്തത്. തന്ത്രിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നത്.

.അതേസമയം, റിമാന്‍ഡിലായ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്.

 

Latest