Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെയാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടര്‍ന്ന് സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് അദേഹത്തെ എത്തിച്ചു. പിന്നാലെ ഉയര്‍ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം സ്ഥിരീകരിച്ചതോടെയാണ് കണ്ഠരര് രാജീവരെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കല്‍ പരിശോധനകള്‍ നടത്തിവരികയാണ്. ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കഴിഞ്ഞ ദിവസം തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest