International
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില് ഇരുനില വീടിന് തീപിടിച്ചു; ആറുപേര്‍ മരിച്ചു
വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന അഗ്നിശമന സേനാംഗങ്ങള്‍ നാല് പേരെ രക്ഷപ്പെടുത്തി
ന്യൂയോര്‍ക്ക് | ബ്രൂക്ക്ലിനില് ഇരുനില വീടിന് തീപിടിച്ച് ആറുപേര്‍ മരിച്ചു. മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴേക്കും വീടിന്റെ എല്ലാ നിലകളിലും തീ പടര്‍ന്നിരുന്നു. എത്തിയപ്പോഴേക്കും ഇരുന്നൂറിലധികം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
വീടിന്റെ മുന്‍വാതിലിലൂടെയും ജനലുകളിലൂടെയും തീ പുറത്തേക്ക് ആളിപ്പടരുന്നുണ്ടായിരുന്നുവെന്നും അഗ്നിശമന സേനാ വിഭാഗം മേധാവി കെവിന് വുഡ്സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന അഗ്നിശമന സേനാംഗങ്ങള്‍ നാലുപേരെ രക്ഷപ്പെടുത്തി.
നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനുള്ള കാരണമോ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ പേരുവിവരങ്ങളൊ ലഭ്യമായിട്ടില്ല.

