Connect with us

Kerala

ഉദ്യോഗസ്ഥര്‍ ഉഴപ്പി; മന്ത്രി ചടങ്ങ് റദ്ദാക്കി

കനകക്കുന്നില്‍ നടന്ന 52 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങാണ് വേദിയില്‍ വച്ചു മന്തി ഗണേഷ് കുമാര്‍ റദ്ദാക്കിയത്

Published

|

Last Updated

തിരുവനന്തപുരം | സംഘാടകര്‍ ഉഴപ്പിയതിനെത്തുടര്‍ന്നു ചടങ്ങ് റദ്ദാക്കി മന്ത്രി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. കനകക്കുന്നില്‍ നടന്ന 52 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങാണ് മന്തി റദ്ദാക്കിയത്.

ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാതെ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ഇരുന്നതും പരിപാടി കാട്ടിക്കൂട്ടല്‍ ആക്കി മാറ്റിയതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചാണ് മന്ത്രി ചടങ്ങ് റദ്ദാക്കിയത്. എം എല്‍ എ അടക്കമുള്ള ചടങ്ങില്‍ സംബന്ധിച്ചവരോട് ക്ഷമാപണം നടത്തിക്കൊണ്ടാണ് ചടങ്ങ് റദ്ദാക്കുകയാണെന്നു മന്ത്രി അറിയിച്ചത്.

പരിപാടിയില്‍ പങ്കെടുത്തത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു മന്ത്രി പറഞ്ഞു. ടൈല്‍സ് പൊട്ടുമെന്ന ന്യായം പറഞ്ഞ് വാഹനം ഉദ്ഘാട വേദിയിലേക്കു കൊണ്ടുവന്നില്ല. ഇരുപതോളം കസേര മാത്രമാണ് സദസ്സില്‍ ഒരുക്കിയിരുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് 52 വാഹനങ്ങള്‍ വാങ്ങുകയും അത് കനകക്കുന്ന് കൊട്ടാരത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി ഫ്‌ളാഗ് ഓഫ് പരിപാടി നടത്തണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. മറ്റൊരു ദിവസം പരിപാടി നടക്കും എന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

 

Latest