Kerala
കടലുണ്ടി കോര്‍ണിഷില്‍ വിദേശ ഭാഷാ പഠന കേന്ദ്രം ആരംഭിച്ചു
വിദേശ ഭാഷാ പഠനം അന്താരാഷ്ട്ര അവസരങ്ങള്‍ സമ്മാനിക്കമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി സി

ഫറോക്ക് | കടലുണ്ടി കോര്‍ണിഷില്‍ ആരംഭിക്കുന്ന വിദേശ ഭാഷാ പഠന കേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. വിദേശ ഭാഷാ പഠനം നിരവധി അന്താരാഷ്ട്ര അവസരങ്ങള്‍ ലഭ്യമാക്കുമെന്നും പുതിയ തലമുറ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും വിദേശ ഭാഷാ പഠനത്തിന് അവസരം സൃഷ്ടിച്ച ഖലീല്‍ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഅദിന്‍ അക്കാദമി ചെയര്‍മാനും കോര്‍ണിഷ് പ്രസിഡന്റുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം മഅദിന്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് സ്പാനിഷ്, ജര്‍മന്‍, ടര്‍ക്കിഷ്, ചൈനീസ്, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷാപഠന കോഴ്സുകള്‍ കടലുണ്ടി കോര്‍ണിഷില്‍ ആരംഭിച്ചത്.
പരിപാടിയില്‍ മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി എ അബ്ദുല്‍ അസീസ്, അക്ഷയ് കുമാര്‍ ഫറോക്ക് കോളേജ്, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈഫുള്ള നിസാമി ചുങ്കത്തറ, മഹ്മൂദുല്‍ ഹസന്‍ അഹ്സനി മേല്‍മുറി, അഹമ്മദ് അദനി കൊച്ചി എന്നിവര്‍ പ്രസംഗിച്ചു.