Kerala
വീട്ടില്‍ അതിക്രമിച്ച് കയറി 47കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 12 വര്‍ഷം കഠിന തടവും പിഴയും
2019 നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.

മലപ്പുറം | വീട്ടില്‍ അതിക്രമിച്ച് കയറി 47കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നരിപ്പറമ്പ് സ്വദേശി നാരായണനെ(57)യാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സുബിത ചിറക്കല്‍ ശിക്ഷിച്ചത്. 2019 നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം.
പിഴ അടച്ചാല്‍ അത് അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി . പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. കെ സുഗുണ ഹാജരായി.
---- facebook comment plugin here -----