Kerala
ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ കേസ്: ഇടനിലക്കാരന്‍ അറസ്റ്റില്‍
കൊട്ടാരക്കര മാര്‍ക്കറ്റ് ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സജീഷ് പച്ചക്കറി വ്യാപരത്തിന്റെ മറവിലാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.
പത്തനാപുരം | ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കോട്ടത്തല പൂതക്കുഴി സൗമ്യഭവനത്തില്‍ സജീഷാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ആബുലന്‍സില്‍ കഞ്ചാവ് കടത്തിയ വിഷ്ണുവിനും സഹായി നസീറിനും കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരനാണ് സജീഷ്. കൊട്ടാരക്കര മാര്‍ക്കറ്റ് ജങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സജീഷ് പച്ചക്കറി വ്യാപരത്തിന്റെ മറവിലാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.
വിഷ്ണുവിലാസത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു, സഹായി കഴുതുരുട്ടി പ്ലാമൂട്ടില്‍വീട്ടില്‍ നസീര്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പ്രതികളില്‍ നിന്നും നാല് കിലോ കഞ്ചാവാണ് പത്തനാപുരം പോലീസ് പിടികൂടിയത്. സജീഷിന്റെ അറസ്റ്റോടെ കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നുപ്രതികളും അറസ്റ്റിലായിരിക്കുകയാണ്.
കൊല്ലം റൂറല്‍ എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.