Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടികെട്ടുന്നതിനിടെ കോണിയില്‍ നിന്ന് വീണ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

Published

|

Last Updated

പെരിങ്ങോട്ടുകര |താന്ന്യത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ കോണിയില്‍ നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശ്രീരംഗന്‍ എന്ന 57കാരനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് ആരംഭിക്കുന്ന സുരേഷ്ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ശ്രീരംഗന്‍ കോണിയില്‍ നിന്ന് വീണ് പരുക്കുണ്ടായത്. ഉടന്‍ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

Latest