Connect with us

National

വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

പിതാവിന്റെ തല്ല് ഭയന്നാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

Published

|

Last Updated

കനൂജ്| പിതാവിന്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ കനൂജ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

കുട്ടിയുടെ ശരീരം മുഴുവന്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം കുട്ടി വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് മാതാവ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ നായ കടിച്ച് മരിച്ച നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും ഈ മൃതദേഹം മകന്റേതാണെന്ന് അമ്മ തിരിച്ചറിയുകയും ചെയ്തു.