Saudi Arabia
യുഎന്‍ പൊതുസഭയുടെ 80-ാമത് സെഷന്‍; സഊദി പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രിനയിക്കും
യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 27 വരെയാണ് നടക്കുക

റിയാദ് | യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാമത് സെഷനില്‍ പങ്കെടുക്കാനുള്ള സഊദി പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഫൈസല്‍ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നയിക്കും.യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 27 വരെയാണ് നടക്കുക .തുടര്‍ന്ന് സെപ്റ്റംബര്‍ 29 ന് അവസാനിക്കുകയും ചെയ്യും.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സ്വകാര്യ മേഖലയുടെ സംഭാവന അവലോകനം ചെയ്യുന്നതിനായി ബിസിനസ് മേഖലയിലെ നേതാക്കള്‍, യുഎന്‍ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ നേതാക്കള്‍, സുസ്ഥിര വികസന ലക്ഷ്യ പങ്കാളികള്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്
ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ വേഗതയും വ്യാപ്തിയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ലോക നേതാക്കള്‍ക്ക് അവരുടെ പുതിയ ദേശീയ കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും പുതിയ ഊര്‍ജ്ജ യുഗത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനായി സെപ്റ്റംബര്‍ 24 ന് ഒരു കാലാവസ്ഥാ ഉച്ചകോടിയും നടക്കും
യുഎസിലെ സഊദി അംബാസഡര്‍ രാജകുമാരി റീമ ബിന്‍ത് ബന്ദര്‍ അല്‍ സൗദ്, വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ പ്രതിനിധിയുമായ ആദില്‍ ബിന്‍ അഹമ്മദ് ബിന്‍ അല്‍-ജുബൈര്‍, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അലിബ്രഹീം, കെഎസ് റിലീഫിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റബീഹ, അന്താരാഷ്ട്ര ബഹുരാഷ്ട്രകാര്യ ഡെപ്യൂട്ടി മന്ത്രിയും പബ്ലിക് ഡിപ്ലോമസി ഡെപ്യൂട്ടിഷിപ്പിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ അബ്ദുള്‍റഹ്മാന്‍ അല്‍-റാസി, യുഎന്നിലെ സഊദി അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍വാസില എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.