International
7,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ചു; ദിവസങ്ങള്‍ക്കുശേഷം ഡിസ്‌നി ടെക്‌നോളജി ഹെഡ് രാജിവെച്ചു
സാമ്പത്തിക പ്രതിസന്ധിയും കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗവുമായാണ് ഈ നടപടി.

ലോസ്ആഞ്ചല്‍സ്| ആഗോള മാധ്യമ ഭീമന്‍ ഡിസ്‌നി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 7000 പേരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയും കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗവുമായാണ് ഈ നടപടി.
ഈ നടപടിയ്ക്കു പിന്നാലെ ഡിസ്‌നി ചീഫ് ടെക്‌നോളജി ഓഫീസര്‍ ജെറമി ഡോയ്ഗ് ജോലി രാജി വെച്ചിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് ആഗോളതലത്തില്‍ ഡിസ്നിക്ക് ആകെ 2,20,000 ജീവനക്കാരാണുള്ളത്. ഇതില്‍ 1,66,000 പേരും യുഎസിലാണ്.
---- facebook comment plugin here -----