Connect with us

From the print

വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 650 കോടി; സപ്ലൈകോക്ക് മുന്നില്‍ പ്രതിഷേധം

കുടിശ്ശിക അഞ്ച് സംസ്ഥാനങ്ങളിലെ 1,500 കമ്പനികള്‍ക്ക്

Published

|

Last Updated

കൊച്ചി | സിവില്‍ സപ്ലൈസ് കോര്‍പറേഷന് (സപ്ലൈകോ) ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്ത വകയില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 650 കോടിയിലേറെ രൂപ. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 1,500 കമ്പനികള്‍ക്കാണ് പണം കൊടുക്കാനുള്ളത്. ആറ് മാസക്കാലയളവായി സപ്ലൈകോയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തവര്‍ക്ക് ഇതുവരെയായും പണം നല്‍കിയിട്ടില്ല. കിടപ്പാടം പോലും പണയപ്പെടുത്തി ബേങ്ക് ഓഡി എടുത്താണ് സപ്ലൈകോക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് വിതരണക്കാര്‍ പറയുന്നത്.

കഴിഞ്ഞ ആറ് മാസത്തിലേറെയായി ബേങ്കിന്റെ പലിശ പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജി എസ് ടി പോലും അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാര്‍. പല വിതരണക്കാരുടെയും ജി എസ് ടിയും ബ്ലോക്ക് ചെയ്യപ്പെട്ടു. റവന്യൂ റിക്കവറിയിലേക്ക് നീങ്ങുമെന്ന് ജി എസ് ടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായും വിതരണക്കാരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ ഇക്കാരണത്താല്‍ സാധിക്കുന്നില്ലെന്നും ആന്ധ്രാപ്രദേശ് ശ്രീലക്ഷ്മി റൈസ് മില്‍ ആന്‍ഡ് ഹൈജീനിക് ഫുഡ് ഉടമ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി. കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാര്‍ സപ്ലൈകോ ആസ്ഥാനത്ത് സൂചനാ സമരം നടത്തി. വിതരണക്കാരുടെ ആറ് മാസത്തെ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും വിതരണക്കാരെ ബേങ്ക് ജപ്തിയില്‍ നിന്നും ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കൊച്ചി ഗാന്ധിനഗര്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ അമിത് സത്യന്‍ (യൂനിബിക് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), പ്രമോദ് കൃഷ്ണ (ഡെവോണ്‍ ഫുഡ്സ്), സെബി ആല്‍ബര്‍ട്ട് (ആല്‍ബര്‍ട്ട് ആന്‍ഡ് സണ്‍സ്), ബാബുരാജ് (മദീന സ്റ്റാര്‍), കിച്ചന്‍ ട്രഷേര്‍സ്, മേളം ഫുഡ്സ്, എലൈറ്റ് ഫുഡ്സ്, ഈസ്റ്റേണ്‍, ഗ്രീന്‍ മൗണ്ട് തുടങ്ങിയ നിരവധി ഭക്ഷ്യോത്പന്ന വിതരണ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest