Kerala
കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവർന്നു; കേസെടുത്ത് പോലീസ്
പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് റെയിൽവേ പോലീസിനു കൈമാറി.

കോട്ടയം| കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി.
മോഷണത്തിനു പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. ട്രെയിനിൽ എത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമെന്നും നിഗമനം. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് റെയിൽവേ പൊലീസിനു കൈമാറി.
ശനിയാഴ്ച പുലർച്ചെയാണ് അമ്പുങ്കയത്ത് അന്നമ്മ തോമസിൻ്റെ വീട്ടിൽ കവർച്ച നടന്നത്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
---- facebook comment plugin here -----