Kerala
ആരോഗ്യ സേവന രംഗത്തേക്ക് മര്‍കസില്‍ നിന്ന് 48 ഡോക്ടര്‍മാര്‍ കൂടി
2019 മുതല്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍ പഠിച്ചവരാണ് 'ഹിക്‌മോറ'യില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്

കേരള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ഡോ. ടി ഡി ശ്രീകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് ആരോഗ്യ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരാണ് യൂനാനി ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവരെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സമൂഹമെന്ന ലക്ഷ്യം മുന്നില്‍ കണ്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി. കേരള യുനാനി മെഡിക്കല്‍ അസ്സോസിഷേന്‍ സ്ഥാപകന്‍ ഡോ. കെ ടി അജ്മല്‍, നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. യു കെ ഹാഫിള് മുഹമ്മദ് ശരീഫ്, പ്രൊഫ. ഡോ. സല്‍മ ബാനു, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, ഡോ. ഷെയ്ഖ് മുഹമ്മദ് ഇസ്ഹാഖ്, ഡോ. ഹസ്‌ന ടി വി, ഡോ. ഹന ബിന്‍സി, ഡോ. സഹല്‍ കെ ടി സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. യു മുജീബ് സ്വാഗതവും പ്രൊഫ. ഡോ. നാസിയ ഫര്‍ഹീന്‍ നന്ദിയും പറഞ്ഞു.
—