Connect with us

farmers' agitation

'അവരുടെ തല അടിച്ചുപൊട്ടിക്കൂ'; കര്‍ഷകര്‍ക്ക് നേരെയുള്ള ഹരിയാന ഉദ്യോഗസ്ഥന്റെ ആക്രോശം വിവാദത്തില്‍

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Published

|

Last Updated

ചാണ്ഡിഗഢ് | പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ തല അടിച്ചുപൊട്ടിക്കണമെന്ന് പോലീസുകാരോട് ആക്രോശിച്ച് ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ന് ഹരിയാനയിലെ കര്‍ണാലിലേക്കുള്ള ഹൈവേ ഉപരോധിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിന് തൊട്ടുമുമ്പാണ് കര്‍ണാലിലെ എസ് ഡി എം ആയ ആയുഷ് സിന്‍ഹ തലയ്ക്ക് അടിക്കാന്‍ പോലീസുകാരോട് ഉത്തരവിടുന്നത്.

‘ലാത്തിയെടുത്ത് അവരെ അടിക്കുക മാത്രം ചെയ്താല്‍ മതി. ഇതിന് നിര്‍ദേശത്തിന്റെ ആവശ്യമില്ല. തലയ്ക്ക് പരുക്കില്ലാത്ത ഒരു പ്രതിഷേധക്കാരനെയും ഞാന്‍ കാണരുത്. അവരുടെ തല അടിച്ചുപൊട്ടിക്കൂ’- സിന്‍ഹ ഇങ്ങനെ പറയുന്നതാണ് വീഡിയോയിലുള്ളത്.

Latest