International
'ഭാവിയെ പുനര്‍നിര്‍വചിക്കല്‍': യു എന്‍ ടൂറിസം ജനറല്‍ അസംബ്ലിയുടെ 26-ാമത് സെഷന് സഊദി ആതിഥേയത്വം വഹിക്കും
നവംബര്‍ 7 മുതല്‍ 11 വരെയാണ് പരിപാടി.

റിയാദ് | ‘ഭാവിയെ പുനര്‍നിര്‍വചിക്കല്‍’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു എന്‍ ടൂറിസം ജനറല്‍ അസംബ്ലിയുടെ 26-ാമത് സെഷന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും. നവംബര്‍ 7 മുതല്‍ 11 വരെയാണ് പരിപാടി.
യു എന്‍ ടൂറിസം ഏജന്‍സി സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ 160-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ടൂറിസം മേഖലയില്‍ നിന്നുള്ളവരും പങ്കെടുക്കും.
ആഗോള ടൂറിസത്തിന് കൂടുതല്‍ സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായുള്ള ശൃംഖല രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര വേദിയായി സമ്മേളനം മാറുമെന്ന് സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് പറഞ്ഞു. 26-ാമത് സെഷനില്‍ സംഘടനയുടെ സെക്രട്ടറി ജനറലിന്റെ തിരഞ്ഞെടുപ്പും നടക്കും.
---- facebook comment plugin here -----