Kozhikode
'ഗാസയുടെ പേരുകള്‍; കോഴിക്കോട് ഗാസക്കൊപ്പം': ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് കോഴിക്കോട് ബീച്ചില്‍
കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ 100 പ്രശസ്തര്‍ ഗസ്സയില്‍ കൊല്ലപ്പെട്ട 1,500 കുട്ടികളെ പേരു ചൊല്ലി വിളിച്ച് സ്മരിക്കും.
കോഴിക്കോട് | ചിന്താ രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗാസയുടെ പേരുകള്‍’; കോഴിക്കോട് ഗാസക്കൊപ്പം’ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കും. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ 100 പ്രശസ്തര്‍ ഗസ്സയില്‍ കൊല്ലപ്പെട്ട 1,500 കുട്ടികളെ പേരു ചൊല്ലി വിളിച്ച് സ്മരിക്കും.
അഞ്ച് മണിക്ക് മലയാള നാടകവേദിയിലെ എക്കാലത്തേയും പ്രഗത്ഭ നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ നിലമ്പൂര്‍ ആയിഷ പേര് ചൊല്ലലിന് തുടക്കമിടും. കെ ഇ എന്‍ കുഞ്ഞഹമ്മദിന്റെ പ്രഭാഷണത്തിനു ശേഷം മുഖ്യ സംഘാടക ഡോ. ഖദീജ മുംതസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം വായിക്കും. തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമദ് ദേവര്‍ കോവില്‍, ഡെപ്യൂട്ടി മേയര്‍ സി പി മുസഫര്‍ അഹമ്മദ്, കൈതപ്രം, കെ പി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, പി കെ ഗോപി, കെ അജിത, പ്രൊഫ. പി കെ പോക്കര്‍, പ്രൊഫ. എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രൊഫ. ടി വി മധു, വി മുസഫര്‍ അഹമ്മദ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, ഡോ. കെ എസ് മാധവന്‍, ഡോ. ആസാദ്, വീരാന്‍കുട്ടി, വി കെ സി മമ്മദ് കോയ, എസ് എ ഖുദ്‌സി, പോള്‍ കല്ലാനോട്, എം പി അഹമദ്, ഡോ. സുരേഷ് കുമാര്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ഡോ. ഹുസൈന്‍ മടവൂര്‍, വി എം വിനു, വി പി സുഹറ, ഷാഹിന ബഷീര്‍, വെങ്കിടേഷ് രാമകൃഷണന്‍, പ്രമോദ് രാമന്‍, സോമന്‍ കടലൂര്‍, ഒ പി സുരേഷ്, സുനില്‍ അശോകപുരം, സോണിയ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
പ്രമുഖ നാടകകൃത്ത് സതീഷ് കെ സതീഷ് സംവിധാനം ചെയ്യുന്ന സ്‌കിറ്റും ഉസ്താദ് വിനോദ് ശങ്കരന്റെ സിത്താര്‍ വാദനവും സന്തോഷ് നിസ്വാര്‍ഥയുടെ ക്ലാരനറ്റ് വാദനവും അരങ്ങേറും. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രരചന, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഗാനാലാപനം, നാടന്‍ പാട്ടുകളുടെ ആലാപനം എന്നിവയുമുണ്ടാകും. ചിന്താ രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക, സാമൂഹിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.


