Connect with us

National

'മിന്താ ദേവി, 124 നോട്ട് ഔട്ട്'; പാർലിമെന്റ് പരിസരത്ത് വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം

ബീഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെ '124 വയസ്സുകാരി' 'മിന്താ ദേവി'യുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചാണ് എം.പിമാർ പ്രതിഷേധിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ബിഹാർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുതുക്കലിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ പാർലമെന്റ് പരിസരത്ത് വേറിട്ട സമരവുമായി രംഗത്തെത്തി. ബീഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെ ‘124 വയസ്സുകാരി’ ‘മിന്താ ദേവി’യുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചാണ് എം.പിമാർ പ്രതിഷേധിച്ചത്. ടീ ഷർട്ടിന് പിന്നിൽ ” എന്നും എഴുതിയിരുന്നു.

‘124 വയസ്സുള്ള ആദ്യ വോട്ടർ’ എന്ന് പരിഹസിച്ചായിരുന്നു സമരം. വോട്ടർ പട്ടികയിലെ ഈ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി, ബിഹാറിലെ പ്രത്യേക തീവ്ര പുനരവലോകന (SIR) നടപടികൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുപോലുള്ള നിരവധി കേസുകളുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ടീ ഷർട്ട് ധരിച്ച് പ്രതിഷേധിച്ചവരിൽ പ്രിയങ്ക ഗാന്ധി വദ്രയും ഉണ്ടായിരുന്നു. വോട്ടർ പട്ടികയിലെ മേൽവിലാസങ്ങളും ബന്ധുക്കളുടെ പേരുകളും വ്യാജമാണെന്ന് അവർ ആരോപിച്ചു.

അതേസമയം, ബീഹാറിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട മിന്താ ദേവിക്ക് 124 വയസ്സല്ല, 35 വയസ്സാണെന്ന് കണ്ടെത്തി. സിവാൻ ജില്ലയിലെ ദരൗണ്ട മണ്ഡലത്തിലെ വോട്ടറായ മിന്ത ദേവിയുടെ അപേക്ഷാ ഫോമിലുണ്ടായ പിഴവാണ് പ്രായം 124 ആയി രേഖപ്പെടുത്താൻ കാരണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇലക്ടറ റോൾ പുതുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇത് “വോട്ട് മോഷണം” ആണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നീക്കം വോട്ടർമാരെ നിരാകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ആരോപിച്ചു.

എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയെ പ്രതിരോധിച്ചു. 2004-ന് ശേഷം കൃത്യമായി വോട്ടർ പട്ടിക പുതുക്കാത്തതുകൊണ്ട് അർഹതയില്ലാത്ത നിരവധി പേർക്ക് വോട്ടർ കാർഡുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കൂടാതെ, ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടർ കാർഡുകൾ നിലനിർത്തുന്ന നിരവധി പേർ ഉണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest