Connect with us

kpcc list

'താന്‍ ഇല്ല എന്നത് നേരത്തേ അറിയാമായിരുന്നല്ലോ'; രാഷ്ട്രീയത്തില്‍ വിഷമിച്ചിട്ട് കാര്യമില്ലല്ലോ എന്ന് ബിന്ദു കൃഷ്ണ

56 ഭാരവാഹികളില്‍ 5 വനിതകള്‍ എങ്കിലും ഉണ്ടല്ലോ എന്നത് ആശ്വാസകരമാണെല്ലോ എന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു

Published

|

Last Updated

ആലപ്പുഴ | എ ഐ സി സി പ്രഖ്യാപിച്ച പുതിയ കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ തന്റെ പേരില്ലാത്ത പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിന്ദു കൃഷ്ണ. രാഷ്ട്രീയത്തില്‍ വിഷമിച്ചിട്ട് കാര്യമില്ലെല്ലോ എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. മുന്‍ ഡി സി സി പ്രസിഡന്റുമാരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന കെ പി സി സി നിലപാടിനെത്തുടര്‍ന്നാണ് ബിന്ദു കൃഷ്ണക്ക് ഭാരവാഹിത്വം നഷ്ടമായത്. നയത്തില്‍ ബിന്ദു കൃഷ്ണക്ക് ഇളവ് നല്‍കിയേക്കും എന്ന് അവസാന നിമിഷം വരെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല കോണുകളില്‍ നിന്ന് ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബിന്ദു കൃഷ്ണയും പട്ടികക്ക് പുറത്തായത്.

താന്‍ പട്ടികയില്‍ ഇല്ല എന്നത് നേരത്തേ അറിയാവുന്നതാണല്ലോ എന്നും എന്നും 56 ഭാരവാഹികളില്‍ 5 വനിതകള്‍ എങ്കിലും ഉണ്ടല്ലോ എന്നത് ആശ്വാസകരമാണെല്ലോ എന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.

നേരത്തേ, പട്ടികക്ക് എതിരെ വിമര്‍ശനവുമായി ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജുവും രംഗത്തെത്തിയിരുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം പ്രാതിനിധ്യം എന്ന വാഗ്ദാനം ജലരേഖയായെന്ന് അദ്ദേഹം പറഞ്ഞു. ദളിത് കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും അവഗണിച്ചു. പട്ടിക ജാതിക്കാര്‍ക്ക് ഭാരവാഹിപ്പട്ടികയില്‍ തികഞ്ഞ അവഗണനയാണെന്ന് ഷാജു പറഞ്ഞു. കെ സുധാകരന്‍ വാക്ക് പാലിച്ചില്ലെന്നും കെ കെ ഷാജു ആരോപിച്ചു.

Latest