Connect with us

Alappuzha

'നാളെയും അവധിയാണ് കേട്ടോ, ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ....'; വീണ്ടും പൊളിച്ചടുക്കി ആലപ്പുഴയിലെ കലക്ടര്‍ മാമന്‍

മാതാപിതാക്കേളോട് മക്കള്‍ പുലര്‍ത്തേണ്ട സ്‌നേഹത്തെയും ബഹുമാനത്തെയും കരുതലിനെയും കുറിച്ച് പ്രതിപാദിച്ചു കൊണ്ടുള്ളതാണ് ലളിതവും ആകര്‍ഷകവുമായ കുറിപ്പ്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയിലെ കലക്ടര്‍ മാമന്‍ വീണ്ടും കസറി. സ്‌നേഹനിര്‍ഭരമായ വാക്കുകളില്‍ കുഞ്ഞുമനസ്സുകളിലേക്ക് കലക്ടര്‍ കൃഷ്ണ തേജ ഉപദേശ നിര്‍ദേശങ്ങള്‍ പകരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ശേഷമാണ് ഇത്തവണയും കലക്ടര്‍ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. മാതാപിതാക്കേളോട് മക്കള്‍ പുലര്‍ത്തേണ്ട സ്‌നേഹത്തെയും ബഹുമാനത്തെയും കരുതലിനെയും കുറിച്ച് പ്രതിപാദിച്ചു കൊണ്ടുള്ളതാണ് ലളിതവും ആകര്‍ഷകവുമായ കുറിപ്പ്.

ഇങ്ങനെയാണ് കലക്ടര്‍ കൃഷ്ണ തേജയുടെ ഇന്നത്തെ കുറിപ്പ്:
‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ??
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കലക്ടര്‍ മാമന്‍

ഇന്നലെ കൃഷ്ണ തേജ എഫ് ബിയിലിട്ട പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.
പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…
സനേഹത്തോടെ….

കുട്ടികളോടുള്ള ഇഷ്ടവും പുതിയ തലമുറ നന്മയിലധിഷ്ഠിതമായ സാമൂഹിക വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ എങ്ങനെ വളര്‍ന്നു വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന കലക്ടറുടെ കുറിപ്പുകള്‍ ആലപ്പുഴയില്‍ മാത്രമല്ല, സംസ്ഥാനത്താകമാനം തന്നെ സജീവ ചര്‍ച്ചയായിരിക്കുകയാണ്.

 

 

 

---- facebook comment plugin here -----

Latest