Connect with us

National

'എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നാളെ'; സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാതെ കെജരിവാള്‍

.പഞ്ചാബിന്റെ ഖ്യാതി ഉയര്‍ത്തുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും ആംആദ്മി പാര്‍ട്ടിക്കായി വരികയെന്നും കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | നവജോത് സിങ് സിദ്ദുവിന്റെ പാര്‍ട്ടി പ്രവേശ റിപ്പോര്‍്ട്ടുകളോട് പ്രതികരിക്കാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. സിദ്ദു ആംആദ്മിക്ക് ഒപ്പമെത്തുമെന്ന റിപ്പോര്‍ട്ടുകളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. എല്ലാ ചോദ്യങ്ങള്‍ക്കും നാളെ ഉത്തരം നല്‍കുമെന്നും കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.പഞ്ചാബിന്റെ ഖ്യാതി ഉയര്‍ത്തുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും ആംആദ്മി പാര്‍ട്ടിക്കായി വരികയെന്നും കെജരിവാള്‍ പറഞ്ഞു.

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച സിദ്ദുവിനെ എഎപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് സിദ്ദു ബുധനാഴ്ച രാവിലെയും ആവര്‍ത്തിച്ചത്. പഞ്ചാബിനായി എന്തും ത്യജിക്കാന്‍ തയാറാണ്. സത്യത്തിനായി പൊരുതുമെന്നും വീഡിയോ സന്ദേശത്തില്‍ സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ രാജി പഞ്ചാബ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.