Connect with us

National

യുപിയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സൂപ്പര്‍ പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി

ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമാകും പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുകയെന്നും അഖിലേഷ് യാദവ്

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി സമാജ് വാദി പാര്‍ട്ടി. എസ്പിയുടെ പ്രകടന പത്രികയിലെ ഒന്നാം നമ്പര്‍ പ്രഖ്യാപനം ഇതായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.

പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി സൗജന്യ വൈദ്യുതിക്കായുള്ള രജിസ്‌ട്രേഷനും തുടങ്ങി. സൗജന്യ വൈദ്യുതി ആവശ്യമുള്ളവര്‍ ഇപ്പോള്‍ തന്നെ ഇതിനായുള്ള ഫോറം പൂരിപ്പിച്ചു നല്‍കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യമായി നല്‍കുന്നതിന് പുറമെ ജലസേചന ആവശ്യങ്ങള്‍ക്കുള്ള െൈവദ്യുതി പൂര്‍ണമായും സൗജന്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷമാകും പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുകയെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.