First Gear
2023 ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയിലെത്തി
പഴയ മോഡലിനെക്കാള്‍ 50000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്.

ന്യൂഡല്‍ഹി| 2023 ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ മോഡലിന്റെ വിലയും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. പഴയ മോഡലിനെക്കാള്‍ 50000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്. പഴയ മോഡലിനേക്കാള്‍ വാഹനത്തിന്റെ ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പുതിയ ഫോക്സ്വാഗണ്‍ ടൈഗൂണില്‍ പുതിയ ഡ്യുവല്‍-ടോണ്‍ സ്റ്റോം ഗ്രേ ഇന്റീരിയറുകളും വയര്‍ലെസ് മൊബൈല്‍ ചാര്‍ജറും നല്‍കിയിട്ടുണ്ട്. ലെവല്‍ 1 എഡിഎഎസ് സുരക്ഷാ ഫീച്ചറുകള്‍, പുതിയ പാര്‍ക്ക് അസിസ്റ്റ് സംവിധാനം എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
2023 ഫോക്സ്വാഗണ്‍ ടൈഗൂണില്‍ റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇഎസ്സി, ആന്റി-സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നീ സുരക്ഷാ ഫീച്ചറുകളുമുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടൈഗൂണിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 190 പിഎസ് മാക്‌സിമം പവറും 320 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. നൈറ്റ്ഷെയ്ഡ് ബ്ലൂ, ഓറിക്സ് വൈറ്റ് വിത്ത് പേള്‍ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്ലെക്സ് സില്‍വര്‍ എന്നീ അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാകും.