National
രാജസ്ഥാനില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 15 മരണം
ബിക്കാനീറിലെ കോലായത്ത് ക്ഷേത്രത്തിലെ കപില്‍ മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് ദുരന്തത്തില്‍പ്പെട്ടത്
ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയിലെ മതോഡ ഗ്രാമത്തിനടുത്തുള്ള ഭാരത് മാല ഹൈവേയിലാണ് അപകടം .ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ബിക്കാനീറിലെ കോലായത്ത് ക്ഷേത്രത്തിലെ കപില്‍ മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് ദുരന്തത്തില്‍പ്പെട്ടത്.
സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും പരിക്കേറ്റവര്‍ക്ക ചികിത്സയും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു




