International
പോര്‍ച്ചുഗലില്‍ ട്രാം പാളം തെറ്റി 15 മരണം; 18പേര്‍ക്ക് പരുക്ക്
അപകടത്തില്‍ വിദേശ പൗരന്മാരും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ലിസ്ബന്‍ | പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലര്‍ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം.
തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറന്റുകള്‍ക്ക് സമീപമുണ്ടായ അപകടത്തില്‍ വിദേശ പൗരന്മാരും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എലവാഡോര്‍ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തില്‍പ്പെട്ടത്.
ട്രാം പാളം തെറ്റാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. ട്രാം ഓടുന്ന ട്രാക്കില്‍ തകര്‍ന്ന് കിടക്കുന്നതായാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----