Connect with us

National

പ്രധാനമന്ത്രിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ബിഹാറില്‍ ഇന്ന് എന്‍ഡിഎയുടെ ബന്ദ്

രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഹാറില്‍ ഇന്ന് എന്‍ഡിഎയുടെ ബന്ദ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണം ഉയര്‍ന്നതാണ് പ്രതിഷേധത്തിന് കാരണം. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. മഹിളാ മോര്‍ച്ച പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ആശുപത്രി, ആംബുലന്‍സ് എന്നീ അടിയന്തര സേവനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദര്‍ഭംഗയില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതായാണ് ആരോപണം. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Latest