Connect with us

National

സേലത്തെ ടിവികെ റാലിക്കിടെ 37കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റാലി നടക്കുന്നതിനിടയില്‍ സൂരജ് തളര്‍ന്നുവീഴുകയായിരുന്നു

Published

|

Last Updated

 

സേലം| ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സേലത്തെ സേവപ്പെട്ടൈയില്‍ താമസിച്ചിരുന്ന സൂരജ് (37) ആണ് മരിച്ചത്. റാലി നടക്കുന്നതിനിടയില്‍ സൂരജ് തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാസങ്ങള്‍ക്കു മുമ്പ് കരൂരില്‍ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

സൂരജ് ഇരുപത് വര്‍ഷം മുമ്പാണ് സേലത്തെത്തിയത്.  സേലത്ത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു. അതേസമയം സൂരജിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരും ടിവികെ അനുയായികളും തമ്മില്‍ വാക്കുത്തര്‍ക്കമുണ്ടായി. തങ്ങളെ പാര്‍ട്ടി അനുയായികള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു.