Kerala
കാസര്‍ഗോഡ് ആസിഡ് കുടിച്ചു കുടുംബം ജീവനൊടുക്കിയ സംഭവം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
പറക്ലായി സ്വദേശി രാകേഷ് (35) ആണ് മരിച്ചത്.

കാസര്‍ഗോഡ്|കാസര്‍ഗോഡ് അമ്പലത്തറയില്‍ ആസിഡ് കുടിച്ചു കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ് (35) ആണ് മരിച്ചത്. രാകേഷിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് ഒരു കുടുംബത്തിലെ നാലുപോരെ ആസിഡ് കുടിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേര്‍ പരിയാരത്തെ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)