National
ടി ടി വി ദിനകരന്‍ എന്‍ ഡി എ വിട്ടു
വിജയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ചെന്നൈ| തമിഴ്നാട്ടില്‍ എന്‍ഡിഎ മുന്നണിക്ക് തിരിച്ചടി നല്‍കി ടിടിവി ദിനകരന്‍. ദിനകരന്റെ പാര്‍ട്ടി അണ്ണാ മക്കള്‍ മുന്നേറ്റ കഴകം എന്‍ഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ഒ പനീര്‍ ശെല്‍വം വിഭാഗം എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരനും നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാനത്തെ ബിജെപി നീക്കങ്ങളില്‍ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും വിവരമുണ്ട്.
ജെ ജയലളിതയുടെ വിയോഗശേഷം എഐഎഡിഎംകെയില്‍ പിളര്‍പ്പുണ്ടായപ്പോഴാണ് ദിനകരന്‍ അണ്ണാ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചത്. പിന്നീട് ഒ പനീര്‍ശെല്‍വവുമായും ഇ പളനിസ്വാമിയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡിസംബറില്‍ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ദിനകരന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. നടനും ടി വി കെ നേതാവുമായ വിജയുമായി ദിനകരന്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.