Kerala
ബാറില്‍ യുവാക്കള്‍ എയര്‍ഗണ്‍കൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി
എറണാകുളം കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു

കൊച്ചി | ബാറില്‍ യുവാക്കള്‍ തോക്കുകൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കള്‍ എയര്‍ഗണ്‍കൊണ്ട് ആക്രമിച്ചത്. എറണാകുളം കൂത്താട്ടുകുളത്തെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ അമല്‍, അവറാച്ചന്‍, എല്‍ദോ തങ്കച്ചന്‍ എന്നിവരെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കാണ് പരിക്കേറ്റത്.
---- facebook comment plugin here -----