Kerala
കോഴിക്കോട് പന്തീരാങ്കാവില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ കസ്റ്റഡിയില്‍
ജ്യൂസില്‍ ലഹരി കലര്‍ത്തി നല്‍കിയായിരുന്നു ബലാത്സംഗം.

കോഴിക്കോട് | പന്തീരാങ്കാവില്‍ 22കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരി കലര്‍ത്തി മയക്കിയ ശേഷമായിരുന്നു ബലാത്സംഗം.
സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു പ്രതിക്കായി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.
രണ്ട് ദിവസം മുമ്പാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഏറെക്കാലം മുമ്പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
---- facebook comment plugin here -----