Connect with us

National

ട്രെയിനില്‍ ബെര്‍ത്ത് വീണ് യുവതിക്ക് പരുക്കേറ്റത് യാത്രക്കാരന്റെ അശ്രദ്ധ മൂലമെന്ന് റെയില്‍വേ

ബെര്‍ത്തിന്റെ കൊളുത്ത് ശരിയാംവിധം കൈകാര്യം ചെയ്തില്ല

Published

|

Last Updated

സേലം | ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചിന്റെ ബെര്‍ത്ത് തകര്‍ന്ന് യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തില്‍ സഹയാത്രികന്റെ പിഴവെന്ന വിശദീകരണവുമായി റെയില്‍വേ. ഇന്നലെ ട്രെയിന്‍ തമിഴ്നാട്ടിലെ ജോലാര്‍പേട്ട സ്റ്റേഷന്‍ കഴിഞ്ഞതിന് പിന്നാലെയാണ് മധ്യഭാഗത്തെ ബെര്‍ത്ത് സ്ത്രീയുടെ തലക്ക് വീണ് പരുക്കേറ്റത്. ലോവര്‍ ബെര്‍ത്തില്‍ ഉറങ്ങുകയയായിരുന്ന സ്ത്രീയുടെ മുകളിലാണ് മുകളിലത്തെ ബര്‍ത്ത് ഇടിച്ചത്.

മധ്യഭാഗത്തെ ബെര്‍ത്തില്‍ ആളില്ലാത്തതിനാല്‍ മറ്റൊരു യാത്രക്കാരന്‍ ആ ബെര്‍ത്തില്‍ കിടക്കാന്‍ ശ്രമിക്കവേ ബെര്‍ത്തിന്റെ കൊളുത്ത് ശരിയാംവിധം കൈകാര്യം ചെയ്യാത്തതിനാലാണ് ബെര്‍ത്ത് യുവതിയുടെ തലയില്‍ വീണതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ വൈദ്യസഹായം നിരസിച്ച യുവതി സേലം സ്റ്റേഷനില്‍ ഇറങ്ങി സ്റ്റേഷന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ സേലത്തെ സര്‍ക്കാര്‍ ആശുപത്രില്‍ ചികിത്സ തേടി. ചികിത്സക്ക് ശേഷം യുവതി ആശുപത്രി വിട്ടതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2025 മാര്‍ച്ചില്‍ കോച്ച് പൂര്‍ണ പരിശോധനക്ക് വിധേയമാക്കിയിരുന്നതായി ട്രെയിന്‍ പരിശോധിച്ച റെയില്‍വേ സംഘം പറഞ്ഞു. യഥാക്രമം ഉപയോഗിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ദാരുണ സംഭവം നടന്നതത്. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് കൃത്യമായി പരിശോധിച്ച ശേഷം മാത്രമാണ് സര്‍വീസ് ആരംഭിക്കുന്നതെന്നും സതേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എം സെന്തമില്‍ സെല്‍വന്‍ പറഞ്ഞു

 

Latest