Kerala
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും

കൊച്ചി | വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹരജി ഹൈക്കോടതി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ ഹരജിയാണ് പരിഗണനക്കെടുക്കുന്നത്
വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് വായ്പാ എഴുതിത്തള്ളല്‍ ശിപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച വിശദീകരണം നല്‍കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
---- facebook comment plugin here -----