Connect with us

Business

ഇന്ത്യയിലെ ആദ്യത്തെ 100% സോളാര്‍ മാളാകാന്‍ ഹൈലൈറ്റ്

ആദ്യഘട്ടത്തില്‍ ഹൈലൈറ്റിന്റെ കോഴിക്കോട്, തൃശ്ശൂര്‍ മാളുകളിലായിരിക്കും സോളാര്‍ പ്ലാന്റുകള്‍ വരുന്നത്.

Published

|

Last Updated

വ്യവസായ മന്ത്രിയും ഇങ്കെൽ ചെയർമാനുമായ പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഹൈലൈറ്റ്‌ ഗ്രൂപ്പ്‌ സി.ഇ.ഒ അജിൽ മുഹമ്മദും, ഹൈലൈറ്റ്‌ അർബൻ സി.ഇ.ഒ മുഹമ്മദ്‌ ഫവാസും ടേം ഷീറ്റ്‌ കൈമാറുന്നു

കോഴിക്കോട്/  | തൃശ്ശൂര്‍ രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ ഷോപ്പിംഗ് മാളാകാന്‍ ഹൈലൈറ്റ്. ഇങ്കെല്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഹൈലൈറ്റ് മാളുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇനി സൗരോര്‍ജ്ജത്തിലൂടെ സ്വന്തമായി ഉത്പാദിപ്പിക്കും. ആദ്യഘട്ടത്തില്‍ ഹൈലൈറ്റിന്റെ കോഴിക്കോട്, തൃശ്ശൂര്‍ മാളുകളിലായിരിക്കും സോളാര്‍ പ്ലാന്റുകള്‍ വരുന്നത്. ഇതോടെ ഹൈലൈറ്റ് മാള്‍ 100% സോളാര്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാള്‍ ശൃംഖലയായി ചരിത്രം സൃഷ്ടിക്കുകയാണ്.

നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാല് മാളുകള്‍ക്ക് പുറമെ 6 പുതിയ മാളുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്നുണ്ട്. ഹൈലൈറ്റിന്റെ എല്ലാ പ്രൊജക്ടുകളും സുസ്ഥിര വികസന ആശയത്തെ ആസ്പദമാക്കിയുള്ളവയാണ് എന്നുള്ളത് ശ്രദ്ദേയമാണ്. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രിയും ഇങ്കെല്‍ ചെയര്‍മാനുമായ പി.രാജീവിന്റെ സാന്നിദ്ധ്യത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദും, ഹൈലൈറ്റ് അര്‍ബന്‍ സി.ഇ.ഒ മുഹമ്മദ് ഫവാസും ടേം ഷീറ്റ് കൈമാറി.

മാളുകളിലെ മുഴുവന്‍ ലൈറ്റ്, എലിവേറ്ററുകള്‍, എയര്‍ കണ്ടീഷനിങ്, ഫുഡ് കോര്‍ട്ടുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ എന്നിവയെല്ലാം ഇനി 100%വും സോളാറിലായിരിക്കും പ്രവര്‍ത്തിക്കുന്നത് .

കോഴിക്കോട് മാളിന് 8 മെഗാവാട്ടിന്റെയും തൃശ്ശൂരിന് 3 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകളും, ഹൈലൈറ്റ് മാള്‍ കാലികറ്റില്‍ 1 മെഗാവാട്ടിന്റെ റൂഫ്ടോപ്പ് സിസ്റ്റവും ഉള്‍പ്പെടുന്നു. ദിവസേന 48,000 യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടും
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും സംരംഭക-പരിസ്ഥിതി ഉത്തരവാദിത്തങ്ങള്‍ക്ക് കരുത്തു പകരുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഹൈലൈറ്റ് ഗ്രൂപ്പ് പ്രതിജ്ഞബദ്ധരാണെന്ന് ഹൈലൈറ്റ് അര്‍ബന്‍ സി.ഇ.ഒ മുഹമ്മദ് ഫവാസ് പറഞ്ഞു

 

Latest