Kerala
ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ
ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്.ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.
നേരത്തെ സര്‍ക്കാര്‍ ബിന്ദുവിന്റെ സംസ്‌കാരത്തിനായി 50,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു.
---- facebook comment plugin here -----