Connect with us

Kerala

മെഡി. കോളജ് കെട്ടിടാപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

അന്ത്യോപചാരമർപ്പിക്കാൻ വീട്ടിൽ നിരവധിപേരെത്തി

Published

|

Last Updated

കോട്ടയം | മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് കണ്ണീരോടെ വിട. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉറ്റവരും ഉടയവരുമടക്കം നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലെത്തി.

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും ആശ്വസിപ്പിച്ചു.

ശസ്ത്രക്കിയക്കായി മകൾ നവമിയുടെ കൂടെയാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നലെ രാവിലെ കുളിക്കാനായി പോയപ്പോഴായിരുന്നു 14ാം വാർഡിനടുത്ത കെട്ടിടം തകർന്ന് ബിന്ദു മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലായിരുന്നു ബിന്ദു ഉണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടന്ന ബിന്ദു രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Latest