Connect with us

Kerala

ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന നടത്തുന്ന യുവാവും യുവതിയും പിടിയില്‍

ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് പിടിയിലായത്

Published

|

Last Updated

കൊച്ചി | ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന നടത്തുന്ന യുവാവും യുവതിയും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു.

എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവും യുവതിയും കുടുങ്ങിയത്. ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

എം ഡി എം എയുമായി മൂവാറ്റുപുഴയിലും യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴക്കപ്പള്ളി സ്വദേശിയായ ഷാമോന്‍ (28) ആണ് ഒന്നര ഗ്രാം എം ഡി എം എയുമായി പിടിയിലായത്. മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറും സംഘവും ചേര്‍ന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

 

Latest