Business
സൗജന്യ നീറ്റ് പരിശീലനവുമായി യുവ ഡോക്ടർമാർ

കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ യുവ ഡോക്ടർമാർ നേതൃത്വം നൽകുന്ന ഓൺലൈൻ മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് അക്കാദമിയായ ഡോപ്പയിൽ സൗജന്യമായി നീറ്റ് പരിശീലനം നേടാം.
മിടുക്കരായ വിദ്യാർഥികൾക്ക് മുഴുവൻ സ്‌കോളർഷിപ്പോടെ ഏറ്റവും മികച്ച കോച്ചിംഗ് നേടാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. രണ്ട് കാറ്റഗറിയായി നടക്കുന്ന സ്‌കോളർഷിപ്പ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 120 കുട്ടികൾക്ക് ആയിരിക്കും സൗജന്യ പരിശീലനം ലഭിക്കുക.
നിലവിൽ പ്ലസ് വണിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള (കാറ്റഗറി ഒന്ന്) പരീക്ഷ ഈ മാസം 19നും നിലവിൽ പ്ലസ് ടുവിന് പഠിക്കുന്നവർക്കും ഈ വർഷം റിപ്പീറ്റ് ചെയ്യുന്നവർക്കു (കാറ്റഗറി രണ്ട്) മുള്ള പരീക്ഷ 20നും നടക്കും.
നീറ്റ് പരിശീലനത്തിന് വേണ്ട എല്ലാവിധ സംവിധാന- സൗകര്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ലഭിക്കുമെന്ന് ഡോപ്പ മേധാവി ഡോ. നിയാസ് പാലോത്ത് അറിയിച്ചു.