Connect with us

Career Notification

കേരളത്തിലെ എയർപോർട്ടുകളിൽ ജോലി നേടാം

132 ഹാൻഡിമാൻ, റാംപ് ഡ്രൈവർ

Published

|

Last Updated

കൊച്ചി, കോഴിക്കോട്, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടുകളിലെ ഗ്രൗണ്ട് ഡ്യൂട്ടികളിൽ എ ഐ എയർപോർട്‌സ് സർവീസസ് ലിമിറ്റഡ് മുഖേന കരാർ നിയമനം. ഹാൻഡിമാൻ, യൂട്ടിലിറ്റി കം റാംപ് ഡ്രൈവർ തസ്തികകളിലായി 132 ഒഴിവ്. എറണാകുളത്ത് നടത്തുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

 

  • ഹാൻഡിമാൻ: കൊച്ചി- 45, കോഴിക്കോട്- 45, കണ്ണൂർ- 20, പത്താംക്ലാസ്സ് ജയം. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ അറിവ്, ശമ്പളം: 14,610. ഈ മാസം 11ന് അഭിമുഖം.
  • യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: കോഴിക്കോട്-11, കണ്ണൂർ-8, കൊച്ചി-3, പത്താംക്ലാസ്സ് ജയം, എച്ച് എം വി ഡ്രൈവിംഗ് ലൈസൻസ്, പ്രാദേശിക ഭാഷ അറിയുന്നവർക്ക് മുൻഗണന. 16,530, 12ന് അഭിമുഖം. പ്രായപരിധി: 28, അർഹർക്ക് ഇളവ്. ഫീസ്- 500, AI Airport Services Limited എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡി ഡിയായി അടക്കണം.

വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല. അപേക്ഷയും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വേണം അഭിമുഖത്തിനെത്താൻ.

website: www.aiasl.in

---- facebook comment plugin here -----

Latest