Connect with us

Kozhikode

വൈ ബ്രാന്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു

സംഘാടനം, ആത്മീയത, ഐസ് ബ്രേക്കിംഗ്, ജീവിത ശീലം തുടങ്ങിയ സെഷനുകള്‍ നടന്നു

Published

|

Last Updated

നരിക്കുനി  |  ജില്ലയിലെ ക്യാമ്പസ് യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ‘ വൈ ബ്രാന്‍ഡ്’ ക്യാമ്പ് സംഘടിപ്പിച്ചു. സംഘാടനം, ആത്മീയത, ഐസ് ബ്രേക്കിംഗ്, ജീവിത ശീലം തുടങ്ങിയ സെഷനുകള്‍ നടന്നു. എസ് എസ് എഫ് കേരള സെക്രട്ടറി ജാബിര്‍ പി നെരോത്ത് ഉദ്ഘാടനം ചെയ്തു.

ജില്ലാ ക്യാമ്പസ് സെക്രട്ടറി റാഷിദ് ബി പി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യൂസുഫലി സഖാഫി മൂത്തേടം, ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി, അനസ് കാരുകുളങ്ങര, ആശിഖ് സഖാഫി കാന്തപുരം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ശുഐബ് സി വി കുണ്ടുങ്ങല്‍, സയ്യിദ് ജാബിര്‍ ഹുസൈന്‍ സഖാഫി, അഡ്വ. സയ്യിദ് സുഹൈല്‍ മഷ്ഹൂര്‍ സംബന്ധിച്ചു. ജില്ലാ സിണ്ടിക്കേറ്റ് അംഗങ്ങളായ ഫസല്‍ റഹ്മാന്‍, സിനാന്‍, നാദിര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലാ ക്യാമ്പസ് കണ്‍വീനര്‍ മുഹമ്മദ് അബ്ബാസ് കാന്തപുരം സ്വാഗതവും ശാമില്‍ നന്ദിയും പറഞ്ഞു

 

Latest