Kerala
ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഹോര്‍ലിക്‌സില്‍ പുഴു; ആരോഗ്യ പ്രശ്‌നങ്ങള്‍, നിയമനടപടി സ്വീകരിക്കാന്‍ കുടുംബം
2026 വരെ കാലാവധിയുള്ള ഹോര്‍ലിക്‌സിലാണ് പുഴുവിനെ കണ്ടെത്തിയത്

കോഴിക്കോട്|കോഴിക്കോട് ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഹോര്‍ലിക്‌സില്‍ പുഴു ഉള്ളതായി പരാതി. 2026 വരെ കാലാവധിയുള്ള ഹോര്‍ലിക്‌സിലാണ് പുഴുവിനെ കണ്ടെത്തിയത്. നരിക്കുനി ചക്കാലക്കല്‍ സ്വദേശി നിധീഷാണ് പരാതിക്കാരന്‍. നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഹോര്‍ലിക്‌സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിന്റെ രണ്ട് മക്കള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോര്‍ലിക്‌സില്‍ പുഴുവിനെ കണ്ടെത്തിയത്. ഹോര്‍ലിക്‌സിന് 2026 വരെ കാലാവധിയുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കും.
---- facebook comment plugin here -----